കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ യാത്രാക്കാരിയെ ശല്യംചെയ്ത യുവാവ് പിടിയില്‍

single-img
26 July 2012

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയില്‍. പത്തനാപുരം സ്വദേശി ബേബി (44)യെയാണ് കൊല്ലം റെയില്‍വേ പോലീസ് പിടികൂടിയത്. റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ ദിവസം രാത്രി 9.15നായിരുന്നു സംഭവം. കണ്ണൂര്‍ എക്‌സ്പ്രസില്‍ കോട്ടയത്തേക്ക് പോകാന്‍ ടിക്കറ്റെടുത്ത് നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ സീറ്റില്‍ ഇരിക്കുകയായിരുന്നു ഇവര്‍. മദ്യലഹരിയില്‍ സീറ്റിന് പിറകിലിരുന്ന ബേബി ആദ്യം ശല്യപ്പെടുത്തുകയും പിന്നീട് കഴുത്തില്‍ കടന്നുപിടിക്കുകയും ചെയ്തുവത്രേ. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.