ഖാദി ഓണം മേള: സംസ്ഥാനതല ഉദ്ഘാടനം നാളെ

single-img
26 July 2012

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാനത്തുടനീളം തുടങ്ങുന്ന ഖാദി ഓണം മേള 2012ന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചരയ്ക്ക് എറണാകുളം കലൂരിലുളള ഖാദി ടവര്‍ അങ്കണത്തില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി.തോമസ് നിര്‍വഹിക്കും. ഖാദി ഗ്രാമ സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഓണംമേള മെഗാസമ്മാനപദ്ധതിയുടെ കൂപ്പണ്‍ വിതരണോദ്ഘാടനം ഹൈബി ഈഡന്‍ എംഎല്‍എ നിര്‍വഹിക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി.നൂറുദീന്‍ ആദ്യ വില്പന നടത്തും. കൗണ്‍സിലര്‍ ഗ്രേസി ജോസഫ്, ഖാദി ബോര്‍ഡ് സെക്രട്ടറി ജി.എസ്.ശ്രീകുമാരന്‍ നായര്‍, ഖാദി ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ പി.അജയകുമാര്‍, കേരള ഖാദി ഗ്രാമവ്യവസായ ഫെഡറേഷന്‍ സെക്രട്ടറി കെ.പി. ഗോപാല പൊതുവാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.