ഇന്ദുവിന്റെ മരണം: എസ്പി ഉണ്ണിരാജയെ മാറ്റണമെന്നു ഹൈക്കോടതി

single-img
26 July 2012

ട്രെയിന്‍ യാത്രയ്ക്കിടയില്‍ തിരുവനന്തപുരം സ്വദേശിനി ഇന്ദു മരിച്ചതു സംബന്ധിച്ച അന്വേഷണത്തില്‍നിന്നു ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജയെ മാറ്റിനിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവ്. ഡിഐജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം നടത്തണമെന്നും മൂന്നു മാസത്തിനകം പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റീസ് സതീശ്ചന്ദ്രന്റെ ഉത്തരവില്‍ പറയുന്നു. ഇന്ദുവിന്റെ പിതാവ് കെ. കൃഷ്ണന്‍നായരുടെ ഹര്‍ജിയിലാണ് ഉത്തരവ്.