ഭക്ഷ്യധാന്യ ഉത്പാദനം കുറയുമെന്നു കേന്ദ്ര സര്‍ക്കാര്‍

single-img
26 July 2012

മഴ കുറയുന്ന സാഹചര്യത്തില്‍ ഈവര്‍ഷം രാജ്യത്ത് വേനല്‍ക്കാല ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം കുറയുമെന്നു കേന്ദ്രസര്‍ക്കാര്‍. 2.57 കോടി ടണ്‍ ഉത്പാദനമാണു ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഖാരിഫ്, റാബി(ശീതകാല) വിളവെടുപ്പ് റിക്കാര്‍ഡായിരുന്നു. പയര്‍ പരിപ്പ് വര്‍ഗങ്ങളുടെ കാര്യത്തിലാണ് ഏറ്റവും ആശങ്ക. വരള്‍ച്ച ഏറ്റവും അനുഭവപ്പെടുന്നതു കര്‍ണാടകയിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയവ തൊട്ടുപിന്നിലുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഉത്പാദനം കുറയുമെന്ന് ഉറപ്പായിരിക്കുകയാണ്.