പിച്ചിനെ പഴിച്ച് ധോണി

single-img
26 July 2012

ശ്രീലങ്കയ്‌ക്കെതിരായ അഞ്ചു മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടതിനു കാരണം പിച്ചിന്റെ പ്രശ്‌നമാണെന്ന് ക്യാപ്റ്റന്‍ എം.എസ്. ധോണി. ആദ്യ ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഒമ്പതു വിക്കറ്റിന് തോല്‍വി സമ്മതിച്ചു. 33.3 ഓവറില്‍ 138 റണ്‍സെടുക്കാനേ ഇന്ത്യക്കു സാധിച്ചിരുന്നുള്ളൂ. പിച്ചുമായി പൊരുത്തപെടുന്നതിനു മുമ്പുതന്നെ ഇന്ത്യയുടെ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടു. വേഗം കുറഞ്ഞതും അപ്രതീക്ഷിത ടേണിംഗും ബാറ്റ്‌സ്മാന്മാരുടെ കുഴിതോണ്ടിയെന്നും ധോണി പറഞ്ഞു.