സിപിഎം മേഖലാ റിപ്പോര്‍ട്ടിംഗ് ഇന്ന് കൊച്ചിയില്‍

single-img
26 July 2012

സിപിഎമ്മിലെ സംഘടനാപ്രശ്‌നങ്ങള്‍ സംബന്ധിച്ച കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുളള രണ്ടാമത്തെ മേഖലാ റിപ്പോര്‍ട്ടിംഗ് ഇന്ന് കൊച്ചിയില്‍ നടക്കും. ടൗണ്‍ഹാളില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് റിപ്പോര്‍ട്ടിംഗില്‍ പങ്കെടുക്കും. ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതലുള്ള തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി സ്ഥാനങ്ങളില്‍ ഉള്ളവരോടാണ് റിപ്പോര്‍ട്ടിംഗില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തൃശൂര്‍ മുതല്‍ കോട്ടയം വരെയുള്ള മധ്യകേരളത്തിലെ ആറ് ജില്ലകളില്‍ നിന്നുളളവരാണ് റിപ്പോര്‍ട്ടിംഗില്‍ പങ്കെടുക്കുന്നത്. കേന്ദ്രകമ്മിറ്റി തീരുമാനങ്ങളായി പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങളാണ് പ്രധാനമായും ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ടിംഗില്‍ അവതരിപ്പിക്കുക.