ഓടുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് കണ്ടക്ടര്‍ മരിച്ചു

single-img
26 July 2012

ഓടിക്കൊണ്ടിരുന്ന പ്രൈവറ്റ് ബസില്‍ നിന്ന് തെറിച്ച് വീണ് കണ്ടക്ടര്‍ മരിച്ചു. ഇന്ന് രാവിലെ ഒമ്പതിന് കുണ്ടംകുഴിയിലാണ് സംഭവം. ബന്തടുക്ക-കാസര്‍ഗോഡ് റൂട്ടിലോടുന്ന ഭരത് രാജ് ബസിലെ കണ്ടക്ടര്‍ ഷിജു (24) ആണ് മരിച്ചത്. ബസിന്റെ ഡോറിന്റെ സൈഡില്‍ നിന്ന് വാതില്‍ തുറന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിജു തല്‍ക്ഷണം മരിച്ചു.