യുപി മന്ത്രി അസം ഖാന്‍ രാജിവച്ചു

single-img
26 July 2012

യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നതയെത്തുടര്‍ന്ന് മന്ത്രി അസം ഖാന്‍ രാജിവച്ചു. മീററ്റ് ജില്ലയുടെ ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടിക്ക് തന്നെ വേണ്‌ടെങ്കില്‍ പാര്‍ട്ടി അംഗത്വവും രാജിവെയ്ക്കാന്‍ തയാറാണെന്ന് അസം ഖാന്‍ പറഞ്ഞു. രാജിക്കത്ത് മുഖ്യമന്ത്രി അഖിലേഷ് യാദവിന് അയച്ചുവെന്നും അസംഖാന്‍ വ്യക്തമാക്കി. ഗാസിയാബാദ്, മുസാഫര്‍ നഗര്‍, മീററ്റ് ജില്ലകളുടെ ചുമതലയിലുണ്ടായിരുന്ന അസംഖാനില്‍ നിന്ന് മീററ്റിന്റെ ചുമതല മാറ്റി പഞ്ചായത്ത് രാജ് മന്ത്രി ബല്‍റാം യാദവിനെ ഏല്‍പിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.