വിഎസ് വീണ്ടും നേതൃത്വവുമായി ഇടയുന്നു

single-img
25 July 2012

സംസ്ഥാനത്തെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു തയാറാക്കിയ കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ വി.എസ.് അച്യുതാനന്ദന്‍ രംഗത്ത്. പാര്‍ട്ടി സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് തനിക്കെതിരേയുള്ള കുറ്റപത്രമാക്കി അവതരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി വിഎസ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ക്കു കത്തയച്ചു. ഇങ്ങനെയൊരു സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വവുമായി സഹകരിച്ച് ഒരു നിമിഷംപോലും മുന്നോട്ടു പോകാനാകില്ലെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. കത്തു ലഭിച്ച ചില കേന്ദ്ര നേതാക്കള്‍ ഇന്നലെ രാത്രി വിഎസുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം ഉന്നയിച്ച കാര്യങ്ങളില്‍ അനുഭാവപൂര്‍വമായ പരിഹാരം ഉണ്ടാകുമെന്നു ബംഗാള്‍ നേതാക്കള്‍ വിഎസിന് ഉറപ്പും നല്‍കിയതായാണു സൂചന. പ്രമേയത്തിന്റെ പൂര്‍ണരൂപവും അതിലെ പരാമര്‍ശങ്ങളോടുള്ള തന്റെ വിയോജിപ്പും വിഎസ് കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.