ഷുക്കൂര്‍ വധം: ടി.വി.രാജേഷിനെ 30ന് ചോദ്യം ചെയ്യും

single-img
25 July 2012

തളിപ്പറമ്പ് അരിയിലിലെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ.യെ ഈ മാസം 30ന് അന്വേഷണസംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് വളപട്ടണം പോലീസ് രാജേഷിന്റെ വീട്ടിലെത്തി നോട്ടീസ് കൈമാറി. ജൂണ്‍ 12ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് രാജേഷന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നിയമസഭ നടക്കുന്ന സമയമായതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് രാജേഷ് അറിയിച്ചു. ഇതേത്തുടര്‍ന്നാണ് 25ന് സഭ അവസാനിച്ചശേഷം ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പോലീസ് രണ്ടുതവണ ചോദ്യംചെയ്തിരുന്നു.