ബാല്‍ താക്കറെയെ ആശുപത്രിയില്‍

single-img
25 July 2012

ശ്വാസ തടസത്തെത്തുടര്‍ന്ന് ശിവസേനാ തലവന്‍ ബാല്‍ താക്കറെയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവുപരിശോധനയ്ക്കാണ് താക്കറെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹമിപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ശിവസേനാ വക്താവ് ശ്വേതാ പരുലേക്കര്‍ പറഞ്ഞു. അഞ്ചു ദിവസത്തോളം താക്കറെയ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് സൂചന.