പ്രണാബ് മുഖര്‍ജിക്കെതിരെ അന്നാ സംഘം

single-img
25 July 2012

പ്രണാബ് മുഖര്‍ജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് അന്നാ സംഘം ആരോപിച്ചു. പ്രണാബിനെതിരേ ശക്തമായ തെളിവുകള്‍ ഉണെ്ടന്നും കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയും അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും സംഘം കുറ്റപ്പെടുത്തി. പ്രണാബിനെതിരേയുള്ള ആരോപണങ്ങള്‍ മൂടിവയ്ക്കാനാണ് രാജ്യത്തെ പരമോന്നത പദവി അദ്ദേഹത്തിനു നല്‍കിയതെന്നും സംഘം ആരോപിച്ചു. രാവിലെ രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷമാണ് അന്നാസംഘം നിരാഹാരത്തിനെത്തിയത്. ഞായറാഴ്ച മുതല്‍ അന്നാഹാസാരെയും നിരാഹാരത്തില്‍ പങ്കെടുക്കും.