മണിക്കെതിരായ കേസ്: ഇന്ന് അന്വേഷണസംഘത്തിന്റെ പ്രത്യേകയോഗം

single-img
25 July 2012

സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരായ കേസിന്റെ തുടര്‍ നടപടികളേക്കുറിച്ചാലോചിക്കാന്‍ അന്വേഷണസംഘത്തിന്റെ പ്രത്യേകയോഗം ഇന്ന് കൊച്ചിയില്‍ ചേരും. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എറണാകുളം റേഞ്ച് ഐ.ജി കെ.പത്മകുമാറിന്റെ ഓഫീസില്‍ വൈകിട്ടാണ് യോഗം. തനിക്കെതിരെയെടുത്തിരിക്കുന്ന കേസുകളില്‍ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് എം.എം.മണി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. എം.എം.മണി ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.