കൊച്ചി നഗരസഭാ സെക്രട്ടറിയുടെയും കൗണ്‍സിലര്‍മാരുടെയും ശമ്പളം കോടതി തടഞ്ഞു

single-img
25 July 2012

കൊച്ചി നഗരസഭാ സെക്രട്ടറിയും കൗണ്‍സിലര്‍മാരും ശമ്പളവും അലവന്‍സുകളും സ്വീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കാത്തതിനെതിരെ കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്ന കെ.കെ. രാജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ ആനുകൂല്യങ്ങള്‍ക്കായി കോടതി കയറേണ്ടിവരുന്ന അവസ്ഥ ഖേദകരമാണെന്നും കോടതി പറഞ്ഞു.