സംസ്ഥാനത്തിന്റെ കടബാധ്യത 87,063.83 കോടിയായി ഉയര്‍ന്നു

single-img
25 July 2012

സംസ്ഥാനത്തെ റവന്യൂ കുടിശിക 4,962 കോടി രൂപയായി ഉയര്‍ന്നെന്നു ധനമന്ത്രി കെ.എം. മാണി അറിയിച്ചു. വനം വകുപ്പ് 185.04 കോടി, ലോക്കല്‍ ഫണ്ട് ഓഡിറ്റ് 115.15കോടി, സ്റ്റേഷനറി വകുപ്പ് 12.83 കോടി, ഫാക്ടറിസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് 1.06 കോടി, പോലീസ് വകുപ്പ് 82.42 കോടി എന്നിങ്ങനെയും നല്‍കാനുണ്ട്. റവന്യൂ കുടിശിക പൂര്‍ണമായും പിരിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ റവന്യൂ കമ്മി കുറയുമെന്നും കെ.എം. മാണി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത 87,063.83 കോടിയായി ഉയര്‍ന്നതായി അദ്ദേഹം കെ.എസ.് സലീഖയെ അറിയിച്ചു. സംസ്ഥാനത്തിന്റെ ആളോഹരി കടബാധ്യത 26,067 രൂപയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 6,453.31 കോടി രൂപ വായ്പ എടുത്തിട്ടുണ്ട്. പി.കൃഷ്ണന്‍, രാജു എബ്രഹാം, ബി.സത്യന്‍, ടി.വി.രാജേഷ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.