ഘാന പ്രസിഡന്റ് ജോണ്‍ അറ്റാ മില്‍സ് അന്തരിച്ചു

single-img
25 July 2012

ഘാന പ്രസിഡന്റ് ജോണ്‍ അറ്റാ മില്‍സ് അന്തരിച്ചു. 68 വയസായിരുന്നു. തലസ്ഥാനമായ അക്കാറയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വൈസ് പ്രസിഡന്റായും മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം റിപ്പബ്‌ളിക്ക് ഘാനയുടെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു. 2009 ജനുവരിയിലാണ് മില്‍സ് ഘാനയുടെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. 1944 ജൂലൈ 21 ന് ഘാനയിലെ ടര്‍ക്വായില്‍ ജനിച്ച മില്‍സ് അറുപത്തിയെട്ടാം ജന്മദിനം ആഘോഷിച്ച് രണ്ടു ദിവസം പിന്നിടുന്നതിനിടെയാണ് മരണത്തിനു കീഴടങ്ങിയത്. മരണകാരണത്തേക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. വൈസ് പ്രസിഡന്റ് ജോണ്‍ ഡ്രമാനി മഹാമ രാജ്യത്തിന്റെ പ്രസിഡന്റിന്റെ ചുമതലയേറ്റെടുത്തതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.