അഞ്ചേരി ബേബി വധം; ജയചന്ദ്രന്‍ എംഎല്‍എയെ ചോദ്യം ചെയ്യും

single-img
25 July 2012

എം.എം. മണി മണക്കാട്ടു നടത്തിയ വിവാദ പ്രസംഗത്തില്‍ പരമാര്‍ശിച്ച അഞ്ചേരി ബേബിവധക്കേസുമായി ബന്ധപ്പെട്ട് ഉടുമ്പന്‍ചോല എംഎല്‍എ കെ.കെ. ജയചന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. കേസിന്റെ തുടര്‍നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ എറണാകുളം റേഞ്ച് ഐജി കെ. പത്മകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന അന്വേഷണസംഘത്തിന്റെ യോഗത്തിലാണു തീരുമാനം. ഓഗസ്റ്റ് ഒന്നിനു ജയചന്ദ്രന്‍ അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇന്നു കത്തു നല്കുമെന്ന് ഐജി പത്മകുമാര്‍ പറഞ്ഞു.