Cricket

ഇന്ത്യയ്ക്ക് തോല്‍വി

രണ്ടാം ഏകദിനത്തില്‍ ആതിഥേയരായ ശ്രീലങ്കയ്ക്കുമുന്നില്‍ ഇന്ത്യ തകര്‍ന്നു. ചെറിയ സ്‌കോറിന് ഇന്ത്യയെ എറിഞ്ഞിട്ട ലങ്ക മികച്ച ബാറ്റിംഗിലൂടെ ഒമ്പതുവിക്കറ്റ് ജയം കണ്ടു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ സ്‌കോര്‍ 33.3 ഓവറില്‍ 138 ല്‍ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക 19.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. എട്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ തീസര പെരേരയാണ് കളിയിലെ കേമന്‍.