ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം

single-img
25 July 2012

ഒളിമ്പിക് സ്റ്റേഡിയത്തിനും 132 മൈല്‍ അകലെ കാര്‍ഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തില്‍ ഇന്ന് ഒളിമ്പിക് ഫുട്‌ബോളിന് കിക്കോഫ്. വനിതാ വിഭാഗമത്സരങ്ങളാണ് ഇന്നു നടക്കുക. ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ബ്രിട്ടന്‍ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. 2004, 2008 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായ അമേരിക്കയാണ് വനിതാ വിഭാഗത്തില്‍ ഇപ്രാവശ്യവും ഫേവറിറ്റുകള്‍. അമേരിക്കയും ഫ്രാന്‍സും തമ്മിലാണ് രണ്ടാമത്തെ പോരാട്ടം. ബ്രസീലും ഇന്നിറങ്ങും.