ഫസല്‍ വധകേസ്: മൂന്നു പ്രതികള്‍ക്കു ജാമ്യം

single-img
25 July 2012

എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്കു ജാമ്യം. തലശേരി തിരുവങ്ങാട് കുന്നുമ്മല്‍ നാരിക്കോട് വി.പി. അരുണ്‍ദാസ്, ഉക്കണ്ടന്‍പീഠിക വയലാലം മണേ്ടാത്തുംകണ്ടത്ത് വീട്ടില്‍ ബാബു എന്ന എം.കെ. കലേഷ്, തിരുവങ്ങാട് കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ ടി.എം. അരുണ്‍കുമാര്‍ എന്നിവര്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. 50,000 രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് വ്യവസ്ഥ. കോടതിയുടെ അനുമതിയില്ലാതെ കണ്ണൂര്‍ റവന്യു ജില്ലയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, താമസിക്കുന്ന മേല്‍വിലാസം അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം തുടങ്ങിയവയാണു മറ്റു വ്യവസ്ഥകള്‍. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയതിനാലാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.