എന്‍ഡോസള്‍ഫാന്‍: കേന്ദ്ര നിലപാട് മനുഷ്യത്വരഹിതമെന്നു കെസിബിസി

single-img
25 July 2012

കേരളം, കര്‍ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമാണെന്നു കെസിബിസി അഭിപ്രായപ്പെട്ടു. കാസര്‍ഗോഡ് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി വിതച്ച മാരകമായ ദുരന്തം അനുഭവിച്ചു ജീവിക്കുന്ന നിരവധി പേരുണ്ട്. ജനീവയില്‍ നടന്ന ലോക കീടനാശിനി റിവ്യൂ കമ്മിറ്റിയുടെ സമ്മേളനത്തിലും കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടു സ്വീകരിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനടക്കം 63 രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും ഇതിനു മടികാണിക്കുന്നതു ജനവിരുദ്ധവും ജീവവിരുദ്ധവുമാണ്.