അസാദിനോടു ക്ഷമിക്കിക്കാനാകില്ലെന്ന് ഫ്രാന്‍സ്

single-img
25 July 2012

സ്വന്തം ജനങ്ങളെ സൈന്യത്തെ ഉപയോഗിച്ച് കൊന്നൊടുക്കുന്ന സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനോടു ക്ഷമിക്കില്ലെന്നും ശിക്ഷയില്‍ നിന്നു ഒഴിവാക്കില്ലെന്നും ഫ്രാന്‍സ്. അസാദ് എത്രയുംവേഗം അധികാരമൊഴിയണമെന്നും ഇപ്രകാരം ചെയ്താല്‍ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും സുരക്ഷിതമായി രാജ്യത്തിനു പുറത്തേക്കുപോകുവാന്‍ പാതയൊരുക്കാമെന്നും അറബ് ലീഗ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഫ്രാന്‍സ് എതിര്‍പ്പുമായി രംഗത്തെത്തിയത്.