വീണ്ടും അന്ന ഹസാരെ

single-img
25 July 2012

ലോക്പാല്‍ ബില്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചെന്ന് ആരോപിച്ച് ഗാന്ധിയന്‍ അന്ന ഹസാരെ ജന്തര്‍മന്ദറില്‍ നാളെ മുതല്‍ വീണ്ടും നിരാഹാര സമരം ആരംഭിക്കും. ഹസാരെ സംഘത്തിലെ പ്രമുഖന്‍ അരവിന്ദ് കേജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. അരവിന്ദ് കേജ്‌രിവാള്‍, ഗോപാല്‍ റായ്, മനീഷ് സിസോഡിയ തുടങ്ങിയവരും ഹസാരെയ്‌ക്കൊപ്പം നിരാഹാരത്തില്‍ പങ്കെടുക്കും. ലോക്പാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ മുന്ന്, നാല് ദിവസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരം ആരംഭിക്കും. അഴിമതി ആരോപണം നേരിടുന്ന കേന്ദ്ര മന്ത്രിമാര്‍ക്കെതിരേ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം. എംപിമാര്‍ക്കെതിരായ കേസുകളുടെ വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കണമെന്നും ശക്തമായ ലോക്പാല്‍ ബില്‍ ഉടന്‍ പാസാക്കണമെന്നും അന്ന ഹസാരെ ആവശ്യപ്പെട്ടു.