അഫ്ഗാനിസ്ഥാനില്‍ പോലീസ് ഓഫീസര്‍മാര്‍ താലിബാനില്‍ ചേര്‍ന്നു

single-img
25 July 2012

അഫ്ഗാനിസ്ഥാനിലെ ഫാറാ പ്രവിശ്യയില്‍ ഒരു പോലീസ് കമാന്‍ഡറും 13 ജൂണിയര്‍ ഓഫീസര്‍മാരും കൂറുമാറി താലിബാന്‍സേനയില്‍ ചേര്‍ന്നു. ബാലാബുലാക് ജില്ലയിലെ ഷെവാന്‍ ഗ്രാമത്തിലുള്ള ചെക്കുപോയിന്റിന്റെ ചുമതലയുണ്ടായിരുന്ന മിര്‍വെയ്‌സാണ് കൂറുമാറിയ കമാന്‍ഡര്‍. തങ്ങളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളുമായി ഇവര്‍ ഞായറാഴ്ചയാണ് താലിബാന്‍ കേന്ദ്രത്തിലേക്ക് പോയത്. അതേസമയം, കൂറുമാറാന്‍ വിസമ്മതിച്ച ഏഴു പോലീസുകാരെ കമാന്‍ഡര്‍ വിഷംകൊടുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.