ടെയിനില്‍ മാനഭംഗ ശ്രമം ബി.എസ്.എഫ് ജവാന്‍ അറസ്റ്റില്‍

single-img
24 July 2012

തിരുവനന്തപുരം-ചെന്നൈ മെയിലില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ ആലപ്പുഴ സ്വദേശിയായ സത്യന്‍ എന്ന ബിഎസ്എഫ് ജവാനെ പൊലീസ് അറസ്റ്റു ചെയ്തു.യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് പാലക്കാട്ടുവെച്ചാണ് ഇയാളെ ആര്‍.പി.എഫ് പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയെ ട്രെയിനില്‍  അപമാനിക്കാന്‍ ശ്രമിച്ച എ.ആര്‍ ക്യാമ്പിലെ മെക്കാനിക്കിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.