പ്രണയം കോപ്പിയടി സിനിമയെന്ന് സലീംകുമാര്‍; കോടതിയെ സമീപിക്കും

single-img
24 July 2012

മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ബ്ലസിക്ക് നേടിക്കൊടുത്ത പ്രണയം എന്ന സിനിമയ്ക്കെതിരെ നടന്‍ സലീംകുമാര്‍ രംഗത്ത് വന്നു. ജൂറി തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് നടന്‍ സലിംകുമാര്‍ വ്യക്തമാക്കി.സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണയം അഴിമതിയില്‍ മുങ്ങികുളിച്ചതാണെന്നും സലിംകുമാര്‍ പറഞ്ഞു.താന്‍ സംവിധാനം ചെയ്ത ‘ പൊക്കാളി ‘ എന്ന ഡോക്യുമെന്‍ററി അവാര്‍ഡിന് സമര്‍ച്ചിരുന്നുവെങ്കിലും ജൂറിക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചില്ലെന്ന ആരോപണവും സലീം കുമാർ ഉന്നയിച്ചു.പകർപ്പവകാശ നിയമം ലംഘിക്കുന്ന സിനിമ അവാർഡിന് തിരഞ്ഞെടുക്കരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് ജൂറി ചെയർമാൻ ഭാഗ്യരാജ് പ്രണയത്തിന് അവാർഡ് നൽകിയതെന്നും സലിംകുമാര്‍ ആരോപിച്ചു.