ഇറാഖില്‍ വ്യാപക ആക്രമണങ്ങളിൽ 107 പേര്‍ കൊല്ലപ്പെട്ടു

single-img
24 July 2012

ഇറാഖില്‍ തലസ്ഥാനമായ ബാഗ്ദാദ് ഉള്‍പ്പെടെ 13 നഗരങ്ങളിലുണ്ടായ ആസൂത്രിത ആക്രമണങ്ങളില്‍ 107 പേര്‍ മരിച്ചു. 216 പേര്‍ക്ക് പരിക്കുണ്ട് . ഈ വര്‍ഷം ഇതുവരെ കണ്ടതില്‍വച്ച്‌ ഏറ്റവും രൂക്ഷമായ ആക്രമണമാണ്‌ ഇന്നലെയുണ്ടായത്‌.

അമേരിക്കന്‍ സേനയുടെ പിന്‍വാങ്ങലിനു മുമ്പുതന്നെ ശക്‌തിക്ഷയിച്ച കേന്ദ്രങ്ങളില്‍ പുനഃസംഘടന നടത്തി പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിടുമെന്ന്‌ അല്‍ ക്വയ്‌ദ ഭീഷണിപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണു ഇത്രയേറെ നാശംവിതച്ച ആക്രമണങ്ങളുണ്ടായത്‌.അല്‍ ഖ്വെയ്ദ’യാണ്  ആരമണത്തിനു പിന്നിലെന്നാണു സംശയം. പ്രധാനമായും സുരക്ഷാ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം