ഇന്ത്യ- ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്

single-img
24 July 2012

ആദ്യഏകദിന വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടുന്നു. ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയാല്‍ ഏകദിന റാങ്കിംഗില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താം.എന്നാല്‍ സ്വന്തം മണ്ണില്‍ ഇന്ത്യയെ കീഴടക്കി പരമ്പരയിലേക്ക് തിരിച്ചുവരാനാണ് ശ്രീലങ്കയുടെ ശ്രമം.മഹീന്ദ രജപക്ഷ സ്റ്റേഡിയത്തിലെ പിച്ച് പൊതുവില്‍ ബാറ്റ്സ്മാന്മാര്‍ക്ക് അനുകൂലമാണ്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ സെവാഗും വിരാട് കോഹ്‌ലിയും തകര്‍പ്പന്‍ ഫോമിലായത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു.