എൻഡോസൾഫാൻ നിലാപാട് മാറ്റി കേന്ദ്രസർക്കാർ

single-img
24 July 2012

കേരളം കര്‍ണാടക എന്നിവിടങ്ങളിലൊഴികെ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഉത്പാദകരുടെ കൈവശം അവശേഷിക്കുന്ന ഉപയോഗ കാലാവധി കഴിയാത്ത എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കന്‍ അനുവദിക്കണമെന്നാണു കേന്ദ്രത്തിന്റെ ആവശ്യം.കഴിഞ്ഞ ഒക്ടോബറില്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദനം ദേശീയതലത്തില്‍ പൂര്‍ണമായി സുപ്രീംകോടതി നിരോധിച്ചിരുന്നു. ഇതോടെ രാജ്യത്ത് 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുമെന്നും കോടതിയെ ഉത്പാദകര്‍ അറിയിച്ചിരുന്നു. ഇത് കര്‍ശന നിബന്ധനകളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി അനുമതിയും നല്‍കിയിരുന്നു.