സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ധന ഉടന്‍

single-img
24 July 2012

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ദ്ധിക്കും. ചാര്‍ജ്ജ് വര്‍ദ്ധനയ്ക്കുള്ള വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശക്ക് റെഗുലേറ്ററി കമ്മീഷന്‍ തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. മാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് ചെറിയതോതിലുള്ള വര്‍ധനയേ ഉണ്ടാവൂ. ഒരു നിശ്ചിത നിരക്കിന് മുകളിലുള്ള ഉപഭോഗത്തിന് ഫിക്‌സഡ് ചാര്‍ജും ചുമത്തും.ചരിത്രത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജപ്രതിസന്ധിയാണ് നേരിടുന്നതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.യൂണിറ്റിന് വിവിധ വിഭാഗങ്ങളിലായി 35 പൈസ മുതല്‍ 1.30 രൂപ വരെ കൂട്ടാനാണ് ബോര്‍ഡിന്റെ നിര്‍ദേശം. ഫിക്‌സഡ് ചാര്‍ജായി അഞ്ചുമുതല്‍ 90 രൂപവരെയും പിരിക്കാന്‍ ബോര്‍ഡ് അനുമതി തേടിയിട്ടുണ്ട്.