മെട്രോയിൽ ജനിച്ച കുഞ്ഞ് ഇനി ഭാഗ്യചിഹ്നം

single-img
24 July 2012

ഡല്‍ഹി മെട്രോ ട്രെയിനില്‍ ജനിച്ച കുഞ്ഞിനെ ഭാഗ്യചിഹ്നമാക്കാന്‍ ഡി.എം.ആര്‍.സി. തീരുമാനിച്ചു. വൈലറ്റ്‌ലൈനിലെ ഖാന്‍ മാര്‍ക്കറ്റ് സ്‌റ്റേഷന് സമീപത്തുവെച്ച് ഫരീദാബാദുകാരി ജൂലി ദേവി(27)യാണ് കുഞ്ഞിനെ പ്രസവിച്ചത്.അമ്മയുടെയും കുഞ്ഞിന്റെയും ആസ്പത്രി ചെലവ് വഹിക്കുമെന്ന് ഡി.എം.ആര്‍.സി. കഴിഞ്ഞദിവസംതന്നെ അറിയിച്ചിരുന്നു.ആശുപത്രിയില്‍ ജൂലി ദേവിയുടെ പരിചരണത്തിനായി രണ്ടു വനിതാ ജീവനക്കാരെയും ഡിഎംആര്‍സി വിട്ടുകൊടുത്തു. ജൂലി ദേവിക്കൊപ്പം വനിതകളാരും ഇല്ലാതിരുന്നതിനാലാണ് സ്റ്റേഷന്‍ മാനേജര്‍ തസ്തികയിലുള്ള ജീവനക്കാരെ പ്രത്യേക ഡ്യൂട്ടിക്കയച്ചത്