പി.വി. ശങ്കരനാരായണന്‍ പുരസ്‌കാരം മന്ത്രി ആര്യാടന്‍ മുഹമ്മദിന്‌

single-img
24 July 2012

പ്രമുഖ ട്രേഡ്യൂണിയന്‍ നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന അഡ്വ. പി.വി. ശങ്കരനാരായണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം മന്ത്രി ആര്യാടന്‍ മുഹമ്മദിന്‌ നല്‍കി. മലബാര്‍ ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ പുരസ്‌കാരം നല്‍കി. തൊഴിലാളി-രാഷ്ട്രീയ-ഭരണ രംഗത്തെ സമഗ്രമായ കഴിവുകളെ മുന്‍നിര്‍ത്തിയാണ്‌ മന്ത്രിക്ക്‌ പുരസ്‌കാരം ലഭിച്ചത്‌.