അധികാരമൊഴിയാന്‍ അസദിനോട്‌ അറബ്‌ ലീഗ്‌

single-img
24 July 2012

സിറിയയില്‍ ഏറ്റുമുട്ടലുകള്‍ രൂക്ഷമായി തുടരുന്നതിനിടെ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് ഉടന്‍ താഴെയിറങ്ങണമെന്ന് അറബ്ലീഗ് ആവശ്യപ്പെട്ടു. അറബ്ലീഗ് വിദേശ മന്ത്രിമാര്‍ ഖത്തറില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷമാണ് ഈ ആവശ്യമുന്നയിച്ചത്. അസദ്‌ അധികാരം ഉപേക്ഷിക്കണമെന്നും അദ്ദേഹത്തിനും കുടുംബത്തിനും രാജ്യംവിടാന്‍ സുരക്ഷിത മാര്‍ഗമൊരുക്കാമെന്നും അറബ്‌ ലീഗ്‌ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ്‌ ഉറപ്പുനല്‍കിയത്‌.