അത്‌ലറ്റിക്സിൽ മെഡൽ സാധ്യത ഇല്ലെന്ന് അഞ്ജു ബോബി ജോർജ്

single-img
24 July 2012

ലണ്ടന്‍ ഒളിംപിക്സിലും ഇന്ത്യക്ക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്ന് മെഡല്‍ സാധ്യതയില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്. മികച്ച പോരാട്ടത്തിനായി ഒരുങ്ങുന്ന അത്ലറ്റുകളെ ഞാന്‍ നിരാശപ്പെടുത്തുന്നില്ല. എന്നാല്‍, ഒളിമ്പിക് മെഡല്‍ സ്വന്തമാക്കാന്‍ മാത്രം മികച്ച പ്രകടനം ഇക്കുറി ആരില്‍നിന്നും കണ്ടിട്ടില്ലെന്ന് അഞ്ജു പറഞ്ഞു.ഇന്ത്യയുടെ ഒരു അത്‌ലറ്റ് പോലും ഈ സീസണിൽ ഒളിന്പിക് മെഡലിന് അടുത്തെത്തുന്ന പ്രകടനം നടത്തിയിട്ടില്ലെന്നും ഈ അവസ്ഥയിൽ ലഭിക്കാത്ത മെഡലിന് വേണ്ടി ഇന്ത്യ വെറുതെ വ്യാമോഹിക്കുകയാണെന്നും അഞ്ജു അഭിപ്രായപ്പെട്ടു.