അനന്യക്ക് വീട്ടിലേക്ക് തിരിച്ച് വരാമെന്ന് അച്ഛന്‍

single-img
24 July 2012

വീട്ടുകാരുമായി പിരിഞ്ഞ് കഴിയുന്ന നടി അനന്യക്ക് തിരിച്ച് വീട്ടിലേക്ക് വരാമെന്നും.വരാൻ തയ്യാറായാൽ സ്വീകരിക്കുമെന്നും പിതാവ് ഗോപാലകൃഷ്ണന്‍ നായര്‍. മക്കളുടെ തെറ്റുകള്‍ ക്ഷമിക്കേണ്ടത് അച്ഛനമ്മമാരാണെന്നും അനന്യയോട് ദേഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.വിവാഹ വിവാദത്തെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണു അനന്യ വീട്ടുകാരുമായി പിരിഞ്ഞ് കൊച്ചിയിലേക്ക് താമസം മാറ്റിയത്.വീട്ടുകാരുടെ സമ്മതത്തോടെ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ആജ്ഞനേയന്‍ മറ്റൊരു വിവാഹം കഴിച്ചതാണെന്ന് അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുക ആയിരുന്നു.കഴിഞ്ഞ ദിവസം അനന്യയും പ്രതിശ്രുത വരൻ  ആജ്ഞനേയനും ചാനൽ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.അതിനെ തുടർന്നാണു പിതാവ് മകളെ വീട്ടിലേക്ക് വിളിച്ചത്

httpv://www.youtube.com/watch?v=k6Sf4iG0b9U