ആലപ്പുഴ മാലിന്യപ്ലാന്റില്‍ വന്‍ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്

single-img
24 July 2012

ആലപ്പുഴയില്‍ നഗരസഭ കോടികള്‍ മുടക്കി നിര്‍മിച്ച ഖരമാലിന്യ സംസ്‌കരണപ്ലാന്റില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണെ്ടന്ന് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്. പ്ലാന്റ് നിര്‍മാണത്തേക്കുറിച്ചും നിര്‍വഹണത്തേക്കുറിച്ചും അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ പി. വേണുഗോപാല്‍ ഉത്തരവിടുകയായിരുന്നു. ഇതനുസരിച്ചാണ് ആര്‍ഡിഒ എ. ഗോപകുമാര്‍ ഇന്നലെ സര്‍വോദയപുരത്തെ മാലിന്യ സംസ്‌കരണപ്ലാന്റ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. പതിനെട്ടേമുക്കാല്‍ ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് ആദ്യം സ്ഥാപിച്ചത്. ഇതില്‍ റെയില്‍വേയ്ക്കു കുറച്ച് സ്ഥലം നല്കിയിരുന്നു. ബാക്കിസ്ഥലം ജനം കൈയേറിയിട്ടുണ്ട്. ഇപ്പോള്‍ 12 ഏക്കര്‍ മാത്രമാണ് മാലിന്യസംസകരണപ്ലാന്റിനുള്ളത്. ഇന്ന് ഈ റിപ്പോര്‍ട്ട് ആര്‍ഡിഒ കളക്ടര്‍ക്കു സമര്‍പ്പിക്കും.