വി.എസും സീതാറാം യച്ചൂരിയും കൂടിക്കാഴ്ച നടത്തി

single-img
23 July 2012

സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. വി.എസിനെ പരസ്യമായി ശാസിച്ച ശേഷമുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം 10.45 ഓടെ പുറത്തേക്ക് വന്ന ഇരുവരും പക്ഷെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറായില്ല.