ഒളിമ്പിക് ഗ്രാമത്തില്‍ ഇന്ത്യന്‍ പതാകയുയര്‍ന്നു

single-img
23 July 2012

ഒളിമ്പിക് ഗ്രാമത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ഉയര്‍ന്നു. ഹോക്കിതാരങ്ങള്‍ക്കു പുറമേ ബോക്‌സിംഗ്, അമ്പെയ്ത്ത് താരങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു പതാകയുയര്‍ത്തിയത്. ഇതിനകം ലണ്ടനിലെത്തിക്കഴിഞ്ഞ ഇന്ത്യയിലെ ഷൂട്ടിംഗ് ടീം അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണമെഡല്‍ നേടിയ അഭിനവ് ബിന്ദ്ര ചടങ്ങിനെത്തിയിരുന്നില്ല. ജര്‍മനിയില്‍ പരിശീലനക്യാമ്പില്‍ തുടരുന്നതിലാണിത്. താരങ്ങള്‍ മുഴുവന്‍ എത്തിയശേഷം വെല്‍കമിംഗ് സെറിമണി എന്ന പേരിലറിയപ്പെടുന്ന പതാകയുയര്‍ത്തല്‍ ചടങ്ങ് നടത്തിയാല്‍ മതിയെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒളിമ്പിക്‌സ് സംഘാടകര്‍ ഈ ആവശ്യം അംഗീകരിച്ചില്ല. ഷെഡ്യൂളില്‍ ഒരുതരത്തിലുള്ള മാറ്റവും സാധ്യമല്ലെന്നായിരുന്നു സംഘാടകരുടെ നിലപാട്. മറ്റുപല രാജ്യങ്ങളും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ തിരക്കേറിയ ഷെഡ്യൂളില്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കുക അസാധ്യമാണെന്നും അവര്‍ വ്യക്തമാക്കുന്നു.