ടി.പി. വധം: ഫോണ്‍ ചോര്‍ത്തിയതിന് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു

single-img
23 July 2012

ടി.പി. വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതിന് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു. അക്കൗണ്ടന്റായ ആര്‍.എസ്. സനല്‍കുമാറിനെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. തിരുവനന്തപുരം കസ്റ്റമര്‍ കെയര്‍ സെന്ററിലെ ജൂണിയര്‍ അക്കൗണ്ടന്റാണിയാള്‍. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോസി ചെറിയാന്റെ ഫോണ്‍ സംഭാഷണമാണ് ചോര്‍ത്തിയത്. ഇയാള്‍ ഫോണ്‍ ചോര്‍ത്തിയതിന് ശാസ്ത്രീയ തെളിവു ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.