ട്വന്റി-20 റാങ്കിംഗ്: ബംഗ്ലാദേശ് നാലാമത്, ഇന്ത്യക്ക് എട്ടാം സ്ഥാനം

single-img
23 July 2012

ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ബംഗ്ലാദേശ് നാലാം സ്ഥാനത്തെത്തി. അയര്‍ലന്‍ഡിനെതിരായ പരമ്പര 3-0ന് തൂത്തുവാരിയതാണ് ബംഗ്ലാദേശിന് റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കിയത്. ഇംഗ്ലണ്ട് (ഒന്ന്), ദക്ഷിണാഫ്രിക്ക (രണ്ട്), ശ്രീലങ്ക (മൂന്ന്) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശിന് മുന്നിലുള്ളത്. റാങ്കിംഗില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ്. പാക്കിസ്ഥാന്‍ അഞ്ചാമതും ഓസ്‌ട്രേലിയ ആറാമതും ന്യൂസിലന്‍ഡ് ഏഴാമതു റാങ്കിംഗി സ്ഥാനം പിടിച്ചു. ഇന്ത്യയ്ക്കും താഴെ ഒന്‍പതാമതാണ് വെസ്റ്റിന്‍ഡീസിന്റെ സ്ഥാനം.