സിറിയന്‍ വിമതര്‍ക്കു യുഎസ് സഹായം

single-img
23 July 2012

സിറിയന്‍ പ്രശ്‌നത്തിനു നയതന്ത്ര പരിഹാരം കാണാനുള്ള ശ്രമം തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാനും വിമതര്‍ക്ക് കൂടുതല്‍ സഹായം നല്‍കാനും ഒബാമ ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്താവിനിമയത്തിനുള്ള അത്യാധുനിക ഉപകരണങ്ങള്‍ വിമതര്‍ക്കു ലഭ്യമാക്കാനും ഇവ ഉപയോഗിക്കുന്നതിനു പരിശീലനം നല്‍കാനുമാണു പരിപാടി. വിമതര്‍ക്ക് നേരിട്ട് ആയുധം നല്‍കാന്‍ യുഎസിനു പദ്ധതിയില്ല. മറ്റു ചില രാജ്യങ്ങള്‍ ആയുധം വാങ്ങാന്‍ വിമതര്‍ക്ക് സഹായം നല്‍കുന്നുണ്ട്.