പ്രചണ്ഡ വീടുമാറുന്നു

single-img
23 July 2012

നേപ്പാളിലെ മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ ആഡംബരവസതിയും മുന്തിയ ഇനം കാറുകളും ഉപേക്ഷിക്കുന്നു. പ്രചണ്ഡയുടെ ആടംബരത്വം പാര്‍ട്ടിയിലും മറ്റും വിവാദമായതോടെയാണിത്. കോടികളുടെ മുതല്‍മുടക്കുള്ള ലസിംപാറ്റിലെ വസതിയില്‍നിന്ന് എത്രയും വേഗം മാറുമെന്ന് അദ്ദേഹം പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കി. ഈ വീടു വാടകയ്‌ക്കെടുത്തതാണ്. എന്നാല്‍ താന്‍ വിലകൊടുത്തുവാങ്ങിയതാണെന്ന് ചിലര്‍ നുണപ്രചാരണം നടത്തുകയാണെന്നു പ്രചണ്ഡ പറഞ്ഞു. എന്നാല്‍ മുന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ തനിക്ക് വീടും വാഹനവും നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയുണെ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.