വീട്ടമ്മയുടെ കൊലപാതകം: പ്രതിപക്ഷം വാക്കൗട്ട് നടത്തി

single-img
23 July 2012

കഴിഞ്ഞദിവസം കോഴിക്കോട് മീഞ്ചന്തയില്‍ മോഷണശ്രമത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സുന്ദരി എന്ന വീട്ടമ്മ കഴിഞ്ഞ ദിവസം മോഷ്ടാവിന്റെ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ കെ.കെ. ലതിക എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഉദാഹരണമാണ് സംഭവമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം തീവണ്ടിയില്‍ നഴ്‌സ് ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയില്‍ പങ്കെടുത്ത എ.കെ. ബാലന്‍ ഉന്നയിച്ചു.