മര്‍ഡോക് ഡയറക്ടര്‍ പദവി ഒഴിഞ്ഞു

single-img
23 July 2012

ബ്രിട്ടനിലെ ന്യൂസ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ സ്ഥാനം മാധ്യമ ഭീമന്‍ റൂപെര്‍ട്ട് മര്‍ഡോക് രാജിവച്ചു. ന്യൂസ് കോര്‍പ് ഇന്‍വെസ്റ്റ്‌മെന്റ്, ടൈംസ് ന്യൂസ്‌പേപ്പര്‍ എന്നിവയുടെ ഡയക്ടര്‍ സ്ഥാനവും ഇദ്ദേഹം ഒഴിഞ്ഞു. ന്യൂസ് കോര്‍പറേഷനെ രണ്ടായി വിഭജിക്കാനും തീരുമാനമായി.
ന്യൂസ്‌പേപ്പര്‍, പുസ്തക പ്രസിദ്ധീകരണം എന്നിവ ഒരു വിഭാഗത്തിലും ടിവി, സിനിമ മേഖലകള്‍ മറ്റൊരു കമ്പനിയുടെയും കീഴില്‍ കൊണ്ടുവരും. രണ്ടു കമ്പനികളുടെയും തലപ്പത്ത് മര്‍ഡോക് ഉണ്ടാകും. എന്നാല്‍ ടിവി, ഫിലിം വിഭാഗത്തില്‍ ചീഫ് എക്‌സിക്യൂട്ടിവായിരിക്കും മര്‍ഡോക്.