പ്രസംഗത്തിന്റെ പേരിലുള്ള തുടര്‍നടപടി തടയണമെന്ന മണിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

single-img
23 July 2012

ഇടുക്കിയിലെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ തടയണമെന്ന എം.എം. മണിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് കേസില്‍ ഇടപെടാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ആവശ്യം കോടതി തള്ളിയത്. അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണി സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വീണ്ടും അടുത്ത മാസം 13 ന് വാദം കേള്‍ക്കും.