കര്‍ണാടകയില്‍ പ്രണാബിന് അനുകൂലമായി 19 ബിജെപി വോട്ടുകള്‍

single-img
23 July 2012

കര്‍ണാടകയില്‍ പ്രണാബ് മുഖര്‍ജിക്ക് അനുകൂലമായി 19 ബിജെപി എംഎല്‍എമാര്‍ വോട്ട് ചെയ്തു. പ്രണാബിനു കര്‍ണാടകയില്‍ പരമാവധി കിട്ടാവുന്നത് 102 വോട്ടായിരുന്നു. എന്നാല്‍, 117 എംഎല്‍എമാര്‍ പ്രണാബിനു വോട്ട് ചെയ്തു. സംഗ്മയ്ക്ക് കിട്ടിയതാകട്ടെ 103 വോട്ടും. കോണ്‍ഗ്രസ്(71), ജെഡിഎസ്(27) കക്ഷികളും ഏതാനും സ്വതന്ത്രരുടെയും പിന്തുണയാണ് പ്രണാബിന് കിട്ടുമായിരുന്നത്. 224 അംഗ നിയമസഭയില്‍ ബിജെപിക്കു മാത്രം 119 അംഗങ്ങളുണ്ട്. ഒരു ബിജെപി എംഎല്‍എ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നില്ല.