മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്ക്

single-img
23 July 2012

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. റാഞ്ചിയില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെയുള്ള ഖൂന്തി ജില്ലയിലെ ബോക്കോപ് ഗ്രാമത്തിലായിരുന്നു സംഭവം. മാവോയിസ്റ്റുകളുമായുണ്ടായ കനത്ത വെടിവെയ്പിലാണ് ജവാന്‍മാര്‍ക്ക് പരിക്കേറ്റത്. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. റാഞ്ചിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക പരിശോധന ആരംഭിച്ചതായി പോലീസ് അറിയിച്ചു.