കാരാട്ടുമായി വിഎസ് കൂടിക്കാഴ്ച നടത്തി

single-img
22 July 2012

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടന്നു.കാരാട്ട്‌ നിര്‍ദേശിച്ചതനുസരിച്ചാണ്‌ വി.എസ്‌ 9.30ഓടെ ഡല്‍ഹി എ.കെ.ജി ഭവനില്‍ എത്തി ചര്‍ച്ച നടത്തിയത്‌. വി.എസിനെതിരെ നടപടി ആവശ്യപ്പെട്ട്‌ കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ശക്‌തമായ നിലപാട്‌ സ്വീകരിച്ച സാഹചര്യത്തിലാണ്‌ കൂടിക്കാഴ്‌ച.താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ എന്തുവേണമെന്ന് അറിയാമെന്ന് വി.എസ് ഇന്നലെ കേന്ദ്രകമ്മിറ്റിയില്‍ വ്യക്തമാക്കിയിരുന്നു