മര്‍ഡോക്ക് ബ്രിട്ടീഷ് പത്രങ്ങളില്‍ നിന്ന് രാജിവെച്ചു

single-img
22 July 2012

ബ്രിട്ടീഷ്‌ ന്യുസ്‌പേപ്പേഴ്‌സ് ബോര്‍ഡ്‌ ഡയറക്‌ടര്‍ സ്‌ഥാനം മാധ്യമ ഭീമന്‍ റൂപര്‍ട്ട്‌ മര്‍ഡോക്ക്‌ ഒഴിഞ്ഞു. ദ സണ്‍, ദ ടൈംസ്, സണ്‍ഡേ ടൈംസ് എന്നീ പത്രങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നാണ് മര്‍ഡോക്ക് സ്വയമൊഴിഞ്ഞത്. കമ്പനിയെ രണ്ടായി വിഭജിക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്ന് ന്യൂസ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ വക്താവ് അറിയിച്ചു. പത്രവിഭാഗം, വിനോദവിഭാഗം എന്നിങ്ങനെയാണ് കമ്പനിയെ വേര്‍തിരിക്കുന്നത്.ബ്രിട്ടണിലെ രാഷ്‌ട്രീയ നേതാക്കളുടെയും മാധ്യമ ഓഹരി ഉടമകളുടെയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തോടെയാണ്‌ മര്‍ഡോക്കിന്റെ മാധ്യമ വ്യവസായം പ്രതിസന്ധിയിലായത്‌. കൊല്ലപ്പെട്ട ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഉള്‍പ്പെടെ നിരവധി പേരുടെ വോയ്‌സ് മെയില്‍ ചോര്‍ത്തിയിരുന്നുവെന്ന വിവാദവും മര്‍ഡോക്കിന്റെ മാധ്യമ വ്യവസായത്തിന്‌ കളങ്കമായി.