പ്രണാബ് രാഷ്ടപതി

single-img
22 July 2012

ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായി പ്രണബ് കുമാര്‍ മുഖര്‍ജി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് ഭൂരിപക്ഷമുള്ള കര്‍ണാടകയില്‍ പ്രണബ് മുഖര്‍ജി ലീഡ് നേടി.കേരളത്തില്‍ പോള്‍ ചെയ്ത 124 വോട്ടും പ്രണബ് നേടി.

ബിജെപി ഭരിക്കുന്ന ഗോവയില്‍ സാംഗ്മ 31 വോട്ടുകളും മുഖര്‍ജി ഒന്‍പത് വോട്ടുകളും നേടി. ഗോവയിലെ ഒരു വോട്ടിന്റെ മൂല്യം 173 ആണ്. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ സാംഗ്മ 123 വോട്ടുകളും മുഖര്‍ജി 59 വോട്ടുകളും നേടി.

യുപിഎയ്‌ക്കു പുറമേ സമാജ്‌വാദി പാര്‍ട്ടി, ബിഎസ്‌പി, എന്‍ഡിഎയിലെ ഒരു വിഭാഗം കക്ഷികളുടെയും പിന്തുണ പ്രണാബ് നേടി.77കാരനായ പ്രണബ് മുഖര്‍ജി ധനകാര്യ മന്ത്രി പദവി രാജിവച്ചാണ്‌ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനായുള്ള ഗോദയിലേക്ക് ഇറങ്ങിതിരിച്ചത്.രാജ്യം കണ്ട ഏറ്റവും മികച്ച ധനമന്ത്രിമാരില്‍ ഒരാളായാണ്‌ പ്രണാബ്.പ്രതിസന്ധികളെ എന്നും പരിഹാര മാര്‍ഗ്ഗം കണ്ടെത്തുന്ന കുശാഗ്ര ബുദ്ധിക്കാരനായ ഒരു രാഷ്‌ട്രീയ തന്ത്രജ്ഞന്‍റെ സേവനമാണ്‌ കോൺഗ്രസിനു നഷ്ടമാവുക.